ശക്തമായ മഴയെ തുടർന്ന് തകർന്ന വയനാട് - കോഴിക്കോട് റൂട്ടിലെ താമരശ്ശേരി ചുരം റോഡ് തിങ്കളാഴ്ച അർദ്ധ രാത്രിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗത യോഗ്യമാക്കിയ വയനാട് ചുരം സംരക്ഷണ സമിതി അംഗങ്ങളെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ യു.വി.ജോസ് അനുമോദന പത്രം നൽകി ആദരിച്ചു. ശക്തമായ മഴയിൽ റോഡിലേക്ക് മണ്ണിടിഞ്ഞും കുഴികൾ രൂപപ്പെട്ടും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. പ്രദേശവാഹകളായ ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സ്തുത്യർഹമായ ഇടപെടൽ കാരണമാണ് റോഡിൽ ഗതാഗതം പുനരാരംഭിക്കാൻ സാധിച്ചത്.